rahul-vijay-reel-blocked

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയുള്ള അദ്ദേഹവുമൊത്തുള്ള രാഹുല്‍ ഗാന്ധിയുടെ റീലുകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം നീക്കിയതായി ആരോപണം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റെ നിയമങ്ങള്‍ ലംഘിച്ചതിനാണ് വിഡിയോ ബ്ലോക്ക് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

കോണ്‍ഗ്രസ് പിന്തുണയോടെയാണ് വിജയ് ഭൂരിപക്ഷം തികച്ചത്. പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുകയും ചെയ്തു. ചടങ്ങില്‍ ഇരുവരുമൊത്തുള്ള ചിത്രങ്ങളും റീലുകളും രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇവ ബ്ലോക്ക് ചെയ്തു എന്നാണ് ആരോപണം. കോൺഗ്രസ് നേതാവായ ശ്രീവത്സയാണ് എക്സില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. 

മണിക്കൂകള്‍ക്കുള്ളില്‍ 12 ദശലക്ഷം പേര്‍ കണ്ട റീലാണ് ബ്ലോക്ക് ചെയ്തത്െന്നും ചിത്രം 46 ദശലക്ഷം പേരിലേക്ക് എത്തിയെന്നും ശ്രീവത്സ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയാത്തതിന് മെറ്റാ ഒരു കാരണവും നൽകുന്നില്ല. ഇതിന് കാരണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റെ നിയമങ്ങളാണ് എന്നും ശ്രീവത്സ ആരോപിച്ചു. 

എന്നാല്‍ വിഷയത്തിലെ ഇടപെടല്‍ സർക്കാർ നിഷേധിച്ചു. മന്ത്രാലയത്തെ നടപടിയുമായി ബന്ധിപ്പിക്കുന്ന അവകാശവാദങ്ങൾ തെറ്റാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായ സാങ്കേതികത പിഴവാണിതെന്നും കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. നിലവില്‍ റീലുകളും ചിത്രങ്ങളും കാണാന്‍ സാധിക്കുന്നുണ്ട്.

ENGLISH SUMMARY:

Rahul Gandhi's Instagram posts featuring Tamil Nadu CM Stalin's oath ceremony were allegedly blocked, with Congress accusing the IT Ministry of violating rules. However, the government denies any intervention, citing a technical glitch on Instagram, and the content is now reportedly visible.