ആരാലും ശ്രദ്ധിക്കപ്പെടാത്ത ശോഭ മങ്ങിയ മതിലുകള്‍ക്ക് നിറം നല്‍കുകയാണ് തൃശൂര്‍ സ്വദേശി നിഷാദ് അബൂബക്കര്‍.തന്‍റെ ചുമര്‍ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ 42 കാരന്‍.
ഈ തേയ്‍ച്ച് മിനുക്കി എടുക്കുന്ന മതിലൊരു ക്യാന്‍വാസാണ്.വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ചുമര് ക്യാന്‍വാസാകുമ്പോള്‍ പൂക്കള്‍ക്കും ഇലകള്‍ക്കും മുടിയിഴകളാകാതിരിക്കാനാകില്ലല്ലോ.നിറം മങ്ങിയ ചുമരുകള്‍ക്ക് ചായത്തില്‍ ചാലിച്ച ചാരുത. മനസിലുള്ള ചിത്രത്തിന് യോജിച്ച് ചുമര് കിട്ടുന്നതുവരെ അന്വേഷണം തുടരും. വീട്ടുടമയുടെ അനുവാദം മാത്രം മതി ചുമരുകളെ ജീവനുള്ള ചുമര്‍ച്ചിത്രങ്ങളാക്കി മാറ്റാന്‍.
മാനസികസംതൃപ്‍തിയ്ക്കു വേണ്ടിയാണ് ആദ്യം മതിലില്‍ വരച്ചു തുടങ്ങിയത്.കൂടുതല്‍ ആളുകളിലേക്ക് എത്തിയപ്പോള്‍ അത് തുടരാന്‍ തീരുമാനിച്ചു. ഇത്തരം ചിത്രങ്ങള്‍ നിലനിര്‍ത്തികൊണ്ടു പോകാനുള്ള ബുദ്ധിമുട്ടിനെപ്പറ്റിയും നിഷാദ് പറഞ്ഞു. ചിത്രമിനി എന്നെപോലെയാണോയെന്ന് എത്തി നോക്കുന്ന കുട്ടികളെ കാണാം.ഒരോ ചിത്രത്തിന്‍റെ പിന്നിലും സഹായമായി ഭാര്യ സാബിറയുണ്ട്.
ഇന്‍സ്‍റ്റഗ്രാമില്‍ കണ്ട ബ്രസീലിയന്‍ കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രചോദനമായത്.ഒരോ ചുമരിന്‍റെയും ഘടനയ്ക്കനുസരിച്ചാണ് ഒരൊ മുഖങ്ങളും. ഇലകളും പൂക്കളും തീരുമാനിക്കും ചിത്രം എങ്ങനെയാകണമെന്ന്. പേര്‍ളി മാണിയുടെ മുടി പോലുള്ള വള്ളിപ്പടപ്പുകള്‍ കണ്ടപ്പോള്‍ പിന്നൊന്നും ചിന്തിച്ചില്ല.പേര്‍ളിയെ തന്നെ വരച്ചു. വരച്ച രൂപങ്ങളും ചുറ്റുപാടുകളും തമ്മിലുള്ള പൊരുത്തമാണ് ഒരോ ചിത്രത്തിന്‍റെയും ഭംഗി.ചുമര്‍ചിത്രങ്ങള്‍ക്കും പ്രകൃതിയ്ക്കുമിടയിലുള്ള അതിര്‍വരമ്പ് മങ്ങുന്ന പോലെ