biriyani

നല്ല എരിവുള്ള ചൂടന്‍ തെരഞ്ഞെടുപ്പു പന്തയത്തിന്‍റെ കഥ നോക്കാം.99 സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേടിയാല്‍ 101 ബിരിയാണിയായിരുന്നു ഓഫര്‍.ബിരിയാണി പോയത് സിപിഎം അനുഭാവിയ്ക്ക്.കിട്ടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്.തൃശൂര്‍ നാട്ടികയിലാണ് രസകരമായ ഈ ബിരിയാണി പന്തയംചെമ്പിലെ ചൂടു പറക്കുന്ന ഈ ബിരിയാണിയ്ക്ക് എല്‍ഡിഎഫിന്‍റെ പരാജയത്തിന്‍റെ രുചിയാണ്. ഫലം ഏകദേശം വ്യക്തമായപ്പോള്‍ തന്നെ ബിരിയാണി റെഡി.  ബിരിയാണിയ്ക്ക് എന്ത് രാഷ്‍ട്രീയമല്ലേ. 15000 രൂപയോളം ചെലവായ ബിരിയാണി കഴിക്കാന്‍ രാഷ്‍ട്രീയം നോക്കാതെ ആളുകളെത്തി. ഇത്രയും സീറ്റ് പ്രതീക്ഷിച്ചില്ലെന്നും, പറഞ്ഞ വാക്ക് പാലിക്കണമെന്ന ചിന്ത മാത്രമായിരുന്നു അപ്പോഴെന്ന് സിപിഎം അനുഭാവി പറഞ്ഞു.

85 സീറ്റ് കിട്ടിയാല്‍ ബിരിയാണി തരുമോ എന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല. പക്ഷേ അതിപ്പോള്‍ ഇരട്ടി സന്തോഷമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു.കൃത്യ സമയത്തു തന്നെ മുഴുവന്‍ ബിരിയാണിയുമുണ്ടാക്കാന്‍ പറ്റിയതിന്‍റെ സന്തോഷത്തിലാണ് കടയുടമയുഡിഎഫ് ജയിച്ച സന്തോഷവും ഒപ്പം ബിരിയാണി കഴിച്ച സന്തോഷവുമെന്ന് കോണ്‍ഗ്രസുകാര്‍.

ENGLISH SUMMARY:

This story is about a spicy election bet where 101 biryanis were offered if Congress won more than 99 seats. The biryani meant for a CPM supporter ended up with a Congress worker in Thrissur's Nadathika.