അഞ്ച് വര്‍ഷത്തേക്ക് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. പൂര്‍ണമായും ജനങ്ങളെ സേവിക്കുമെന്നും സ്റ്റേജ് ഷോകളും സിനിമകളും ഇനി ഇല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലക്കാട്ടേക്ക് മത്സരിക്കാനെത്തിയപ്പോള്‍ സിനിമാക്കാരനെന്ന പരിഹാസങ്ങള്‍ കേട്ടെങ്കിലും അത് തനിക്ക് ഒരു മൂലധനമാണെന്നും എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി സിനിമയില്‍ അഭിനയിക്കില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. 

ബിജെപിയുടെ ശക്തയായ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ 13,147 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രമേഷ് പിഷാരടി പാലക്കാട് ജയം സ്വന്തമാക്കിയത്. രമേഷ് പിഷാരടിക്ക് 62,199 വോട്ടുകൾ ലഭിച്ചപ്പോൾ, ശോഭാ സുരേന്ദ്രന് 49,052 വോട്ടുകൾ നേടാനായി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻ.എം.ആർ റസാഖ് മൂന്നാം സ്ഥാനത്തെത്തി.

ENGLISH SUMMARY:

MLA Ramesh Pisharody has announced that he will not act in movies for the next five years, dedicating himself entirely to public service. This decision comes after his victory in the Palakkad constituency, where he defeated a strong BJP candidate.