boys

TOPICS COVERED

ലീഗ് ക്രിക്കറ്റിൽ പുരുഷ ടീമിനോട് ഏറ്റുമുട്ടി ധീരവനിതകൾ. പുരുഷ ടീമുകൾ പതിവായി കളം നിറച്ചിരുന്ന ലീഗ് ക്രിക്കറ്റിൽ, ആദ്യമായാണ് പെൺകുട്ടികളുടെ ഒരു ടീം ആൺപടയെ നേരിടാൻ ഇറങ്ങിയത്. തൃപ്പൂണിത്തുറ പാലസ് ഓവലിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു ആദ്യ മത്സരം. ജി ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ, ആദ്യമായി ഒരു 'ഓൾ ഗേൾസ്' ടീം. ആൺ ടീമിനെ നേരിടാൻ ഇറങ്ങിയ ചരിത്ര നിമിഷത്തിനാണ് തൃപ്പൂണിത്തുറ പാലസ് ഓവൽ സാക്ഷിയായത്. ട്വന്റി-20 മത്സരത്തിൽ, സ്പാർട്ടൻസ് സി.സിയെന്ന 'ഓൾ ബോയ്‌സ്' ടീമിനെ നേരിടാൻ തൃപ്പൂണിത്തുറ സിസിഡി യിലെ  പെൺകരുത്ത് കളിക്കളത്തിൽ ഇറങ്ങി.തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലേക്ക് എത്തുന്ന വനിത ടീമിന്റെ മികച്ച പ്രകടനം കണ്ട് പ്രോത്സാഹിപ്പിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് അംഗങ്ങളുടെ ചിന്തയാണ് 

ഡി ടീം 'ഓൾ ഗേൾസ്' ടീമായി പിറവിയെടുത്തതിന് പിന്നിൽ.രാവിലെ മുതൽ വൈകീട്ട് വരെ പരിശീലനം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ്. കൈ കറക്കി പന്തെറിയാൻ പോലുംഅറിയാതിരുന്നവർ,ആഴ്ചകൾക്കുള്ളിൽ തന്നെ മത്സരതലത്തിലേക്ക് ഉയർന്നു.ടീമിനെ നയിക്കുന്നത് കേരള  അണ്ടർ 19 ടീമിലെ മുൻ ഓഫ് സ്പിന്നർ

നിയതി ആർ. മഹേഷാണ്. ആദ്യ ഫീൽഡിങ് കിട്ടിയ തൃപ്പൂണിത്തുറ സിസിഡി യുടെ ഫാസ്റ്റ് ബൗളർ വിഷ്ണുപ്രിയയും ക്യാപ്റ്റൻ നിയതി ആർ മഹേഷും ചേർന്നാണ് ബൌളിംഗ് ഓപ്പൺ ചെയ്തത്. 20 ഓവറിൽ 161 റൺസിന് 5 വിക്കറ്റുമായി  സ്പാർട്ടൻസ് സി.സി വിജയം കുറിക്കുമ്പോൾ തൃപ്പൂണിത്തുറ സിസിഡി യിലെ പെൺപുലികൾ രചിച്ചത് ചരിത്രമാണ്.