kanal-river

TOPICS COVERED

കൊടുംചൂടില്‍ യുവാക്കള്‍ കുളിര് തേടിയെത്തുന്ന ഇടമാണ് പത്തനംതിട്ട കലഞ്ഞൂരിലെ കനാല്‍.തൂണുകളില്‍ പോകുന്ന കനാലിന്‍റെ ദൃശ്യങ്ങള്‍ അടക്കം കണ്ടാണ് ആളുകള്‍ എത്തുന്നത്.വന്നോളൂ പക്ഷേ മര്യാദയ്ക്ക് കുളിച്ചിട്ട് പോകണമെന്ന നിര്‍ദേശവുമായി കാവല്‍ നില്‍ക്കുകയാണ് നാട്ടുകാരും ജനപ്രതിനിധികളും.ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് കലഞ്ഞൂരിലെ കനാല്‍ വൈറലായത്. കാഴ്ചയ്ക്ക് സുന്ദരം. ഒഴുകി വരുന്ന തണുത്ത വെള്ളം.മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ.ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നു.ആകെ ആഘോഷം.ആഘോഷത്തിനിടെ രണ്ടാഴ്ച മുന്‍പ് ഒരാള്‍ തുണുകള്‍ക്ക് മുകളിലെ കനാലില്‍ നിന്ന് വീണ് മരിച്ചു.ആഘോഷം അതിരുവിടുന്നത് കണ്ടതോടെ നാട്ടുകാര്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ചു.മിക്കസമയത്തും നിരീക്ഷണമായി ആളുണ്ടാവും

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി തെന്‍മല ഡാമില്‍ നിന്ന് വരുന്ന വെള്ളമാണ്. പടിഞ്ഞാറന്‍ ദേശത്തെ കൃഷിക്കടക്കം ഒഴുകിയെത്തുന്ന ആശ്രയം. ഈ കനാലില്‍ ആനന്ദിച്ചോളൂ ഉപദ്രമാകരുത് എന്നേ നാട്ടുകാര്‍ക്ക് പറയാനുള്ളു.

 

ENGLISH SUMMARY:

Kalanjur canal is a popular spot in Pathanamthitta, Kerala, attracting many youngsters seeking a cool respite from the heat. This viral Instagram reels location offers scenic views and refreshing water, but locals and representatives are urging visitors to be cautious and maintain decorum after a recent tragic incident.