ഇരുപത്തഞ്ച് വര്‍ഷത്തെ കാന്‍സര്‍ അതിജീവനത്തിന്‍റെ കഥ പറയാനുണ്ട് തിരുവനന്തപുരം സ്വദേശി നീനാ പീറ്ററിന്. ഇന്ന് ആര്‍സിസിയിലെത്തുന്ന രോഗികളുടെ മനോധൈര്യത്തിന്‍റെ പേരു കൂടിയാണ് നീനാ പീറ്റര്‍. അതിജീവനത്തിന്‍റെ , ആത്മവിശ്വാസത്തിന്‍റെ  ഈ നിറഞ്ഞ ചിരിയാണ് നീനാ പീറ്ററിന്‍റെ ഹൈലൈററ്...കൂടെയുളളവരിലേയ്ക്ക് മുഴുവന്‍ പ്രകാശം പരത്തുന്ന വ്യക്തിത്വം. അധ്യാപികയായിരുന്ന നീനാ പീറററിന്‍റെ അമ്മയെയാണ് ആദ്യം സ്തനാര്‍ബുദം പിടികൂടിയത്. അതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നീനയ്ക്കും അതേ അസുഖമാണെന്ന് വ്യക്തമായത്. .. ആദ്യത്തെ പരിഭ്രമം മാറിയപ്പോള്‍ എല്ലാം നേരിടാമെന്ന ധൈര്യം ആര്‍ജിച്ചു നീന.പിന്നെ ചികില്‍സയുടെ നീണ്ട നാളുകള്‍.അങ്ങനെ പുതിയൊരു നീനാ പീററര്‍ പിറവിയെടുത്തു. ആര്‍സിസിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാ വിധത്തിലുമുളള സഹായം നല്കുന്ന ആശ്രയ എന്ന സന്നദ്ധസ്ഥാപനത്തിന്‍റെ എല്ലാമെല്ലാമായി നീനാ പീറ്റര്‍.

പ്രത്യേകിച്ചും അര്‍ബുദം ബാധിച്ച് സ്തനങ്ങള്‍ മുറിച്ച് മാററുന്നവര്‍ക്ക് പിന്നീടുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ നേരിടാന്‍ അറിവു പകരുന്ന ക്ളിനിക്കിന്‍റെ കോര്‍ഡിനേറ്ററായി രോഗബാധിതരായ സ്ത്രീകള്‍ക്ക്  ആശ്വാസമായി.  ഇന്ന് എഴുപത്തിനാല്  വയസിന്‍റെ പ്രസരിപ്പുമായി  ഇരുപത്തഞ്ച് വര്‍ഷത്തെ കാന്‍സര്‍ പോരാട്ടത്തിന്‍റെ അനുഭവം പങ്കിട്ട് ആയിരങ്ങള്‍ക്ക് പ്രതീക്ഷയാവുകയാണ് നീനാ പീററര്‍.

ENGLISH SUMMARY:

Nina Peter is a 74-year-old cancer survivor from Thiruvananthapuram who has been living with the disease for 25 years. Her inspiring journey offers hope and strength to countless cancer patients at RCC.