പക്ഷിയെ പോലെ ആകാശത്ത് പാറി നടക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ മടിക്കാതെ ഇടുക്കി വാഗമണ്ണിലേക്ക് വണ്ടി കയറാം. വാഗമണ്ണിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പാരാഗളൈഡിംഗ് ആസ്വദിക്കാൻ നിരവധിപ്പേരാണെത്തുന്നത്
സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിലാണ് വാഗമൺ. തെന്നിനീങ്ങുന്ന കോടമഞ്ഞിനെ സാക്ഷിനിർത്തി നീലാകാശത്തേക്ക് ഊളിയിടാൻ ഒരവസരമാണ് പാരഗ്‌ളൈഡിങ്ങ് ഒരുക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഉറപ്പാക്കിയിരിക്കുന്നത്. കാറ്റിന്റെ ഗതിയും വേഗതയും അനുകൂലമാകുമ്പോൾ മാത്രമാണ് പറക്കൽ അനുവദിക്കുക. പ്രായഭേദമെന്യേ ആർക്കും ഈ ആകാശ വിസ്മയത്തിന്റെ ഭാഗമാകം. ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ് വാഗമണ്ണിലെ ഈ പറക്കൽ. നഗരതിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, തണുത്ത കാറ്റേറ്റ് ആകാശത്തിന്റെ അതിരുകളിലേക്ക് ചിറകുവിടർത്താൻ വാഗമൺ നിങ്ങളെ കാത്തിരിക്കുകയാണ്