സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് എട്ടുവയസുകാരൻ മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് നൂറ ഹൗസിൽ (കാപ്പിൽ) നജീമിന്റെയും  ഉമ്മു സൽമയുടെയും മകൻ മുഹമ്മദ് നബാനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ കുമരകം പാരഡൈസ് റിസോർട്ടിലായിരുന്നു സംഭവം. 

കുട്ടിയടങ്ങുന്ന 35 അംഗ സംഘം ഉച്ചയോടെയാണ്  റിസോർട്ടിൽ എത്തിയത്. ഉച്ചയ്ക്ക് ശേഷം കുറച്ചുപേരോടൊപ്പം നീന്തൽകുളത്തിൽ ഇറങ്ങിയ കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ഇവരോടൊപ്പം ഉണ്ടായിരുന്ന ഡോക്ടർ ബാലന് സി.പി.ആർ നൽകി കുമരകത്തെ എസ്.എച്ച് മെഡിക്കൽ സെന്ററിൽ എത്തിക്കുകയായിരുന്നു. സ്ഥിതി മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീം, നഹ്യാൻ, നെഹ്‌റ എന്നിവർ സഹോദരങ്ങളാണ്. 

ENGLISH SUMMARY:

A tragic swimming pool accident at a private resort resulted in the death of an eight-year-old boy. The incident occurred in Kumarakom, leading to a swift medical response and subsequent transfer to the medical college where the child could not be saved.