തൃക്കാക്കരയില്‍ ജയിക്കുമെന്ന സാധ്യത പറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. 50,000 വോട്ട് കിട്ടിയാല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധിക്കുമെന്നും എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ 30,000 വോട്ടുണ്ടെന്നുമാണ് അഖിലിന്‍റെ വാദം. 10,000 വോട്ടിന് ജയിക്കുമെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നതെന്നും അഖില്‍ പറഞ്ഞു.
'തൃക്കാക്കരയില്‍ 50,000 വോട്ട് കിട്ടിയാല്‍ ജയിക്കാന്‍ പറ്റും. പരമാവതി 1.25 ലക്ഷം വോട്ട് പോള്‍ ചെയ്യും. 2021 ല്‍ ട്വന്‍റി20ക്ക് 14000 വോട്ട് കിട്ടി. 2016 ബിജെപിക്ക് 23000 ആയിരുന്നു കിട്ടിയ വോട്ട്. 2021 ല്‍ സംഘടനാ പ്രശ്നം കാരണം വോട്ട് കുറഞ്ഞു. എന്നിട്ടും 16000 വോട്ട് കിട്ടി. ഇതു രണ്ടും കൂടിയാല്‍ തന്നെ 2021 ല്‍ 30000 വോട്ടുണ്ട്. ലോക്സഭയിലും 30,000 വോട്ടുണ്ട്', എന്നും അഖില്‍ പറഞ്ഞു.
ഇതിനൊപ്പം ഉമ തോമസ് വിരുദ്ധ വികാരവും പിണറായി വിജയന്‍ വിരുദ്ധ വികാരവും തനിക്ക് വോട്ടായി മാറും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങള്‍ക്ക് അറിയില്ല. സ്ത്രീ സമൂഹത്തില്‍ നിന്നും വലിയ പന്തുണ കിട്ടുമെന്നും അഖില്‍ പറഞ്ഞു. തന്‍റെ സ്വീകാര്യത കണ്ട് അഖിലിന് 10,000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
''കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വരും. ഈ സ്വീകര്യത വോട്ടായി മാറിയാല്‍ അഖിലിന്‍റെ ഭൂരിപക്ഷം 10000 കടക്കും എന്നാണ് സംസാരം. ഞാന്‍ ഫ്ലെക്സ് എടുത്തു വെയ്ക്കുമ്പോള്‍ കേട്ടതാണ്'' അഖില്‍ മാരാര്‍ പറഞ്ഞു. വ്യക്തികളാണ് രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നത്. അതിന് മുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന വ്യക്തികള്‍ ഉണ്ടാകുമ്പോഴാണ് വോട്ട് ശതമാനം ഉയര്‍ന്നതെന്നും അഖില്‍ പറഞ്ഞു.