എല്ലാ വർഷവും വിഷു വരുന്നതോടൊപ്പം അരുണ്‍ എന്ന ഫോട്ടോഗ്രാഫറുടെ വിഷു കൺസെപ്റ്റ് ഫോട്ടോ സ്റ്റോറിയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഓരോ വർഷവും വിഷുവിന് വ്യത്യസ്തമായ രീതിയിൽ കൺസെപ്റ്റ് ചിത്രങ്ങൾ ഒരുക്കുന്ന അരുൺ, ഇത്തവണേയും വിഷു കൺസെപ്റ്റുമായി എത്തിയത് അതിലേറെ വ്യത്യസ്തതയുമായി തന്നെയാണ്.

ഒരു വർഷമായി ഫോട്ടോഗ്രാഫിയിൽ നിന്ന് മാറി നിന്ന ശേഷമുള്ള അരുണിന്റെ ഒരു ഗംഭീര തിരിച്ചു വരവാണെന്നുള്ളതും ഈ വിഷു കൺസെപ്റ്റിന് പ്രത്യേകത നൽകുന്നുണ്ട്. കൃഷ്ണഭക്തയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിൽ കൃഷണൻ കടന്നു വരുന്നതും പിന്നെയുണ്ടാകുന്ന മാറ്റങ്ങളുമാണ് തന്റെ കൺസെപ്റ്റ് ചിത്രങ്ങളിലൂടെ അരുൺ പറഞ്ഞു പോകുന്നത്. 

ഒരു സിനിമ പോലെ കണ്ടിരിക്കാവുന്ന ചിത്രകഥയിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും അരുൺ ഒരുക്കിവെച്ചിട്ടുണ്ട്. നിരവധിപേരാണ് അരുണിന്റെ കൺസെപ്റ്റ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ആനന്ദ് ശ്രീകുമാർ, അമൃത പൂജ, ആകാശ് ശക്തിധരൻ, അജാസ് ഖാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഫോട്ടോഗ്രാഫിയുടെ വിജയത്തോടപ്പം അരുണിന്റെ തിരിച്ചുവരവുകൂടി ഇതിനോടകം ആഘോഷിക്കുകയാണ് അരുണിന്റെ ആരാധകർ. 

ENGLISH SUMMARY:

Arun's Vishu concept photos have gone viral again this year, showcasing a unique and cinematic narrative of devotion and transformation. This artistic comeback after a year-long break has captivated audiences with its unexpected climax and stunning visuals.