vishu-1-

TOPICS COVERED

സമൃദ്ധിയുടെ നിറക്കാഴ്ചയാകാൻ വിഷു എത്തുമ്പോൾ കണിയാക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങൾ വിൽക്കുന്ന തിരക്കിലാണ് കൊച്ചിയിലെ ഇന്ദിര. കണിയൊരുക്കാനുള്ള സാധനങ്ങൾ തേടി നിരവധി ആളുകളാണ്  ഇവിടേക്ക് എത്തുന്നത്. കണികണ്ടുണരാൻ  ഒരു കണ്ണൻ വേണമെന്നുള്ളത് ഓരോ വിഷുക്കാലവും ആഘോഷമാക്കുന്ന മലയാളിക്ക് നിർബന്ധമാണ്. 

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വിപുലമായ വിഷു വിപണി ഒരുക്കിയിരിക്കുകയാണ് ഇന്ദിര. വാലിട്ട് കണ്ണെഴുതി കയ്യിൽ പുല്ലാംകുഴലുമായി നിൽക്കുന്ന അമ്പാടി കണ്ണന്മാർ.ഓമനത്വവും, കുട്ടികുറുമ്പും ഒട്ടും ചോർന്നുപോകാതെയാണ് കൃഷ്ണ വിഗ്രഹങ്ങളുടെ ഫിനിഷിങ്.

പേപ്പർ പൾപ്പിലും, ഫൈബറിലും കളിമണ്ണിലും തീർത്ത കൃഷ്ണ വിഗ്രഹങ്ങളുടെ വില 350 രൂപ മുതൽ 5000  വരെയാണ്. 

വിഷു പുലരിയിൽ കണികാണാൻ ഓട്ടുരളിയിൽ നിരത്തുന്ന മഞ്ചാടി, മയിൽപീലി, കണിക്കൊന്ന, നെല്ല്, തിരുവുടയാട തുടങ്ങി വിപുലമായ കണിയൊരുക്കാനുള്ള  എല്ലാ ഐറ്റംസും ഇന്ദിരയുടെ വിപണിയിൽ വില്പനക്ക് സജ്ജം. 

 

ENGLISH SUMMARY:

Vishu is approaching, and the demand for Krishna idols for Vishu kani is high in Kochi. People are flocking to purchase items for their Vishu preparations, highlighting the importance of a 'kannan' for every Malayali celebrating the festival.