ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക കൗണ്‍സില്‍ പ്രതിനിധിയായി ഡോ. അരുണ്‍ ഉമ്മനെ നിയമിച്ചു. മേയ് 29ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ആഫ്രിക്കാന വനിതാ വര്‍ക്കിങ് ഗ്രൂപ്പ് പ്രതിനിധിയായി അദ്ദേഹം ചുമതലയേല്‍ക്കും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനം, രാജ്യാന്തര സഹകരണം എന്നീ മേഖലകളില്‍ മികച്ച സംഭാവന നല്‍കാന്‍ ഈ പദവി വഴി സാധിക്കും. കൊച്ചി വിപിഎസ് ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ ന്യൂറോ സര്‍ജനാണ് ഡോ. അരുണ്‍ ഉമ്മന്‍.