ആലപ്പുഴ അരൂരിൽ ഭാര്യയുമായി ഒളിച്ചോടി പോയി വിവാഹം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ച് മുന്‍ ഭര്‍ത്താവ്. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴാണ് മുൻഭർത്താവ് യുവതിയുടെ രണ്ടാം ഭർത്താവിന്റെ കൈ അടിച്ചൊടിച്ചത്. കേസിൽ അരൂർ സ്വദേശിയായ സജിത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ 24ന് രാവിലെ അരൂർ തൃപ്തി ഹോട്ടലിനു സമീപമാണ് ആക്രമണം. നാലു വർഷം മുമ്പ് തന്റെ ഭാര്യയുമായി ഒളിച്ചോടി പോയി വിവാഹം ചെയ്ത ആളെയും മുൻ ഭാര്യയെയും നേരിൽ കണ്ടപ്പോൾ പഴയ ഭർത്താവ് രോഷാകുലനാവുകയും തന്റെ ഭാര്യയെ നന്നായി നോക്കണമെന്ന് പരിഹസിക്കുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്കെത്തി.അടിപിടിയിൽ കൈയ്ക്ക് പരുക്ക് പറ്റിയ എരമല്ലൂർ സ്വദേശി അശ്വപ്രസാദ് ആശുപത്രിയിൽ ചികിൽസയിലാണ്.