modi-rahul-easwar

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഈശ്വര്‍. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാണ് എന്നുമാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്. പാലക്കാട് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്. 

''ആദരണീയനായ പ്രധാനമന്ത്രി മോദിജി ഇത്തരം വാദങ്ങൾ അങ്ങേക്ക് ക്ഷീണവും, പ്രധാനമന്ത്രി പദത്തിന്റെ വില കുറക്കുന്നതുമാണ്. താഴെ കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നൽകിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങൾ രാഹുലിനൊപ്പം ആണ്'', എന്നാണ് രാഹുല്‍ ഈശ്വറിന്‍റെ വാക്കുകള്‍. ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങൾ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു. 

പാലക്കാട് എം.എൽ.എയെ നേരിട്ട് ആക്രമിച്ചാണ് മോദി പ്രസംഗിച്ചത്. പാലക്കാട് എം.എല്‍.എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Rahul Easwar has criticized Prime Minister Narendra Modi for his remarks against Palakkad MLA Rahul Mankoothil. He stated that the people of Palakkad and Kerala stand with Rahul Mankoothil and that such claims are detrimental to the Prime Minister.