വെറൈറ്റി ഫുഡ് അടിക്കാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറുന്നവര്‍ തല്‍ക്കാലം ഒന്ന് കാത്തിരിക്കണം. 3,800 രൂപ കൊടുത്ത് ഉഡുപ്പിയില്‍ നിന്ന് എത്തിക്കുന്ന സിലിണ്ടര്‍ കൊണ്ട് വെറൈറ്റി പോയിട്ട് സാധാരണ വിഭവങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹോട്ടലുകാര്‍. ഭക്ഷണത്തോട് അല്പം കൂടുതല്‍ മോഹബത്തുള്ളവര്‍ ആദ്യം എത്തുക കോഴിക്കോട്ടേക്കാണ്. എന്നാല്‍ ഇപ്പോള്‍ വന്നാല്‍ നിരാശയില്‍ മടങ്ങേണ്ടി വരും കാരണം. 

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സാഹചര്യത്തില്‍ നമ്മടെ ഹോട്ടലുകളുടെയെല്ലാം ഗ്യാസ് തീര്‍ന്ന അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ ഹോട്ടലുകളുള്ള നഗരമേതെന്ന് ചോദിച്ചാല്‍ ഉത്തരം കോഴിക്കോടാണ്. പക്ഷേ ഭൂരിഭാഗവും ഗ്യാസില്ലാത്തത് കാരണം അടച്ചു. തുറന്ന കടകളിലാകട്ടെ വിഭവങ്ങളും കുറവ്. ഇഷ്ട കട തിരിക്കി വരുന്നവരെ നിരാശയോടെ പറഞ്ഞയക്കേണ്ട ഗതികേടിലാണ് ഉടമകള്‍. 

രണ്ടും മൂന്നും ഇരട്ടി പണം കൊടുത്താണ് സ്വകാര്യ ഏജന്‍സിയില്‍ നിന്ന് സിലിണ്ടറുകള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ പലരും വിഭവങ്ങളുടെ വിലയും കൂട്ടി. മറ്റ് ചിലരാകട്ടെ വിറക് അടപ്പുകളുടെ സഹായത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. ചെറിയ തട്ടുകടകളെല്ലാം എന്നേ അടച്ചു. തുറന്നിട്ടുള്ള കടകളിലെല്ലാം വന്‍ തിരക്കുമാണ്. 

ENGLISH SUMMARY:

Kozhikode food crisis is currently impacting the city's renowned culinary scene due to a severe gas shortage. Restaurants are struggling to serve even basic dishes as gas cylinders, once sourced from Udupi for around 3,800 rupees, are now extremely difficult and expensive to obtain, leading to closures and reduced menus.