മുസ്ലീം ലിഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്ന് ആക്ഷേപമുന്നയിച്ചതിൽ പൊലീസ് കേസെടുത്തിരുന്നു. മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അപകീർത്തിപ്പെടുത്തൽ പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് നടപടി ആരംഭിച്ചതോടെ ആക്ഷേപമുന്നയിച്ച പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ആക്ഷേപത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്ന നിഗമനമാണുള്ളത്.
ദിവസങ്ങൾക്കു മുൻപ് വിദേശത്തു നിന്നാരംഭിച്ച ഫെയ്സ്ബുക്ക് പ്രൊഫൈൽ ആണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള ആക്ഷേപം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാ് രാഹുൽ ഈശ്വർ. വ്യാജ പ്രചാരണങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്നും ചില ഇടതു ഹാൻഡിലുകൾ, ചില തീവ്ര വലതു പക്ഷ മാധ്യമങ്ങൾ ആണ് ഈ വ്യാജ വാർത്ത, വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും രാഹുൽ പറയുന്നു.
കുറിപ്പ്
നമ്മുടെ നാടിൻറെ പൊതു നന്മയും, സാഹോദര്യത്തിന്റെ അടയാളവുമാണ് പാണക്കാട് തങ്ങൾ കുടുംബവും അവർ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും. രാഷ്ട്രീയത്തിനപ്പുറം കേരളം ആ കുടുംബത്തെ സ്നേഹാദരങ്ങളോടെ കാണുന്നത് അത് കൊണ്ടാണ്. പാണക്കാട് ശ്രീ സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്. ഇങ്ങനെ അല്ല ഇലക്ഷൻ നേരിടേണ്ടത്. തിരഞ്ഞെടുപ്പ് ആയതു കൊണ്ട് എന്ത് നെറികേടും ചെയ്യാം എന്ന ധാരണ നമ്മുടെ "ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പാടില്ല" ചില ഇടതു ഹാൻഡിലുകൾ, ചില തീവ്ര വലതു പക്ഷ മാധ്യമങ്ങൾ ആണ് ഈ വ്യാജ വാർത്ത, വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്.
ചില തീവ്ര വലതു മാധ്യമങ്ങൾ വ്യാജ വാർത്ത പിൻവലിച്ചത് നന്നായി. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുഞ്ഞാലികുട്ടി സർ നിലപാടെടുത്തത് വളരെ ആശ്വാസം നൽകുന്നു. എന്നും നമ്മുടെ കേരളത്തിന്റെ മത സൗഹാർദവും, ബാലൻസും നിലനിർത്താൻ സ്വന്തം താല്പര്യങ്ങൾ നിസ്വാർത്ഥമായി ബലികഴിച്ച മഹത്തരമായ പാരമ്പര്യം ആണ് ആ കുടുംബത്തിനുള്ളത്. രാഷ്ട്രീയത്തിനതീതമാണ് രാജ്യത്തിൻറെ നന്മ, സാഹോദര്യം..