മതസാഹോദര്യത്തിന്‍റെ നിറവില്‍ കോട്ടയം താഴത്തങ്ങാടിയില്‍ ഇഫ്താര്‍ സംഗമവും സ്നേഹവിരുന്നും. താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഒാര്‍ത്തഡോക്ട്സ് പളളിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
മീനച്ചിലാറിന്‍റെ കരയില്‍ സഹോദരങ്ങളെ പോലെ താമസിക്കുന്നവരാണ് പളളിമുറ്റത്ത് ഒത്തുചേര്‍ന്നത്. താഴത്തങ്ങാടിയില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഗമം. താഴത്തങ്ങാടി മാർ ബസ്സേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ‌് പളളിയാണ് പ്രദേശത്തെ മുസ്ലീം സഹോദരങ്ങളെ പങ്കെടുപ്പിച്ച് ഇഫ്താര്‍ വിരുന്ന് ക്രമീകരിച്ചത്. നാടിന്‍റെ പൈതൃകവും സൗഹൃദവും പരസ്പരം പങ്കുവച്ചു. എല്ലാവരുടെയും മനസുനിറഞ്ഞ നല്ല സന്ദേശങ്ങള്‍.
പിന്നീട് ഇഫ്താര്‍ വിരുന്നിലേക്ക് കൈപിടിച്ചുനീങ്ങി. താഴത്തങ്ങാടിയിലെ മൂന്നു മസ്ജിദുകളിലെ നൂറിലധികം പേരാണ് ഇഫ്താര്‍ വിരുന്നിന്‍റെ ഭാഗമായത്. വിഭവങ്ങളോരോന്നും പകര്‍ന്നു നല്‍കി സാഹോദര്യത്തിന്‍റെ രുചിയറിഞ്ഞ് ചെറിയപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. വരുംവര്‍ഷങ്ങളിലും താഴങ്ങങ്ങാടിയുടെ മതസാഹോദര്യത്തിന്‍റെ അടയാളമായി ഇഫ്താര്‍ വിരുന്ന് നടത്താനാണ് തീരുമാനം.