നടി ഷംന കാസിം വീണ്ടും അമ്മയായി. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയാണ് പെണ്‍കുഞ്ഞ് ജനിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് അറിയിച്ചു. 2023 ഏപ്രില്‍ 4ന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിച്ചത്.

‘അല്ലാഹുവിന്റെ വിലയേറിയ സമ്മാനം’എന്ന് കുറിച്ചാണ് ആസിഫ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദുമോന്റെ സ്നേഹനിധിയായ അനിയത്തിയുമാണിവള്‍.  ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണിത്’– ഷാനിദ് പറയുന്നു.

ഷംനയുടെ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമുള്‍പ്പെടെ കുറിപ്പില്‍ നന്ദിയറിയിക്കുന്നുണ്ട്. സ്റ്റേജ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ച ഷംന കാസിം മലയാള സിനിമയിലും അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍മീഡിയയിലും സജീവമായ ഷംന കരിയറിലേയും കുടുംബജീവിതത്തിലേയും സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

ദുബായില്‍ വച്ച് 2022ല്‍ ആണ് ഷംനയും ഷാനിദും വിവാഹിതരായത്. ഹംദാന്‍ എന്നാണ് മകന്റെ പേര്.  ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. 

Shamna Kasim Welcomes Baby Girl, Her Second Child:

Shamna Kasim has been blessed with a baby girl, making her a mother for the second time. Her husband, Shanid, shared the joyous news on social media, confirming that both mother and child are healthy.