സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ 2'-വിലെ "അല ബോലെലോ" എന്ന തകർപ്പൻ ഗാനരംഗത്തിൽ ആവേശത്തോടെ ചുവടുവെക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ഷംന കാസിം. ഗാനരംഗ ചിത്രീകരണ സമയത്ത് താൻ ഗർഭിണിയാണെന്ന കാര്യം സ്വയം അറിഞ്ഞിരുന്നില്ലെന്ന് ഷംന വ്യക്തമാക്കി. 

സാരിയുടുത്ത് തുടർച്ചയായി ആറ് ദിവസമാണ് ഷംന ചിത്രത്തിലെ ഹൈ-എനർജി കൊറിയോഗ്രാഫി പൂർത്തിയാക്കിയത്. പിന്നീട് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള 'അഖണ്ഡ 2' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് കൂടി കഴിഞ്ഞ ശേഷമാണ് താൻ രണ്ടാമതും ഗർഭിണിയാണെന്ന വിവരം തിരിച്ചറിയുന്നതെന്നും ബിഹൈന്‍ഡ്വുഡ്സിന് നല്‍കി അഭിമുഖത്തില്‍ ഷംന പറഞ്ഞു.

വിവരമറിഞ്ഞപ്പോൾ സ്വന്തം അമ്മയ്ക്കും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും തുള്ളിച്ചാടി ഡാൻസ് ചെയ്തിട്ട് എങ്ങനെ ഗർഭിണിയാകും, ഒന്നുകൂടി ടെസ്റ്റ് ചെയ്തു നോക്കൂ എന്നായിരുന്നു അമ്മയുടെ പ്രതികരണം. അടുത്ത ദിവസം വീണ്ടും പരിശോധിച്ചപ്പോഴും ഫലം പോസിറ്റീവ് തന്നെയായിരുന്നു. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ പ്രൊഡക്ഷൻ ടീം പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 

ഇത്രയും കഠിനമായ നൃത്തച്ചുവടുകൾ വെയ്ക്കുമ്പോൾ കുഞ്ഞ് ഉള്ളിലുണ്ടായിരുന്നുവെന്ന ചിന്ത ഇന്നും ഒരു അത്ഭുതമാണ്. മകൾക്ക് 'ദുവ ജമീല' എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും 'ജയിലർ ബേബി' എന്നാണ് സ്നേഹത്തോടെ വിളിക്കുന്നതെന്നും ഷംന പറഞ്ഞു. 

ENGLISH SUMMARY:

Actress Shamna Kasim revealed that she was unknowingly pregnant while shooting the energetic dance sequence for the song "Ala Bolelo" in Rajinikanth's upcoming movie Jailer 2. She completed six consecutive days of intense choreography wearing a saree, followed by the shoot for her Telugu film Akhanda 2, before realizing her second pregnancy. Her mother and the production crew were initially stunned by the news given the rigorous nature of her performance. Shamna shared that although her daughter is named Dua Jameela, they affectionately call her the "Jailer Baby."