balamurali-death

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ 

രസികൻ സിനിമയിലെ 'ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ... ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ' എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. ആ കുഞ്ഞ് വികൃതി പയ്യന് ദിലീപിന്റെ കഥാപാത്രം ഇട്ട പേരും ഹിറ്റായി, 'കടവാവൽ'. രസികന് പുറമെ മാടമ്പി, ഡോൺ, അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിലും കുട്ടിച്ചാത്തൻ, മാംഗല്യം പോലുള്ള പരമ്പരകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Child actor Harimurali was found dead at his residence in Payyanur, who was working as a VFX artist. He gained popularity for his dialogue in the movie 'Rasikan' and was also known by the name 'Kadavaal' given by Dileep's character.