mala-riyas

കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ നടി മാലാ പാർവതി. റിയാസിനെ, മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത് കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്ന് മാലാ പർവതി പറഞ്ഞു.

മുഹമ്മദ് റിയാസ് കേരളത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്നും മാല പാര്‍വതി കുറിച്ചു.

സംസ്ഥാന സർക്കാരിന്‍റെ തലവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.

‘ഇന്ത്യ ഗവൺമെന്‍റിന്‍റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്തിന്റെ തലവൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും കുടുംബത്തെയുമെല്ലാം വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനി 30 ദിവസമാണുള്ളത്. വിവാദങ്ങൾ തിരഞ്ഞുനടക്കുന്ന പാർട്ടിയാണ് സിപിഎം. 30 ദിവസം കഴിഞ്ഞാൽ മുഖ്യമന്ത്രിയും റിയാസും മന്ത്രിമാരായിരിക്കില്ലെന്ന് അവർക്കറിയാം. അപ്പോൾ എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കാനാണ് ശ്രമം’, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ENGLISH SUMMARY:

The Kerala National Highway Development project's inauguration controversy highlights the exclusion of Minister Muhammad Riyas, sparking debate. Actress Mala Parvathy criticized the focus on Riyas as the Chief Minister's son-in-law, emphasizing his role as Public Works Minister.