തിരുവനന്തപുരത്തേക്ക് പെങ്കാലയ്ക്കായി എത്തുന്നവര്‍ക്ക് നല്ല ആതിഥേയരാകാന്‍ സാധിക്കണം എന്ന് വെള്ളിയാഴ്ച നമസ്കാരത്തില്‍ വിശ്വാസകിളോട് പാളയം ഇമാം ഡോ.സുഹൈബ് മൗലവി. നോമ്പ് കാലമാണെങ്കിലും തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണമെന്നും മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരത്തെ നഗരവീഥി മുഴുവന്‍ പെങ്കാല അടുപ്പ് നിറയുന്ന ഉത്സവം ഇത്തവണ റമസാന്‍ മാസത്തിലാണ്.
''സഹോദരികളും കുട്ടികളും തിരുവനന്തപുരത്തേക്ക് അതിഥികളായി എത്തും. അവരുടെ ഏറ്റവും മികച്ച ആതിഥേയരാകാന്‍ സാധിക്കണം. റമദാനിലാണ് ഈ വര്‍ഷം പൊങ്കാല. കഴിഞ്ഞ വര്‍ഷവും അങ്ങനെയായിരുന്നു. റമദാനിന്‍റെതായ സന്തോഷത്തിന്‍റെ സാഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെ അനുഭവം സമ്മാനിക്കാന്‍ സാധിക്കണം. കുടിവെള്ളവും റമദാന്‍ വിഭവങ്ങള്‍ സമ്മാനിക്കണം. വിശ്രമിക്കാന്‍ സൗകര്യം ചെയ്യണം. മസ്ജിദും വീടുകളും എല്ലാം അവരുടെ മുന്നില്‍ തുറക്കപ്പെടണം. സ്നേഹവും സഹാദോര്യവും കൊണ്ട് മാത്രമെ ഇസ്‍ലാമോഫോബിയയും വിദ്വേഷത്തെയും പ്രതിരോധിക്കാന സാധിക്കൂ'' എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി എന്നാണ് പലരും ഈ വിഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് എന്റെ കൊച്ചു കേരളത്തെ എന്നിക്ക് ഇത്ര ഇഷ്ടം … “ഇതിലെന്താ പുതുമ “… എന്ന് ചോദിക്കുന്നവർക്ക് .. ആ പുതുമ ഇല്ലായ്മ തന്നെയാണ് ഈ നാടിന്റെ സൗന്ദര്യം … എന്നാണ് ഡോ. മുഹമ്മദ് അഷീല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.