Image Credit: facebook/tinytom

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വാഴ്ത്തി നടന്‍ ടിനി ടോം. ആര് അധികാരത്തില്‍ വന്നാലും ആരൊക്കെ മന്ത്രിയായാലും രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന ആളാണ് മന്ത്രി സജി ചെറിയാനെന്നും അദ്ദേഹത്തെ മാതൃകയാക്കണമെന്നും ടിനി ടോം ഫെയ്സ്ബുക്കില്‍ എഴുതുന്നു. സജി ചെറിയാന്‍ ചെയ്യുന്ന സേവനത്തിന്‍റെ പേരാണ് പുണ്യമെന്നും  മന്ത്രി തനിക്കൊരു സഹോദരനും മാതൃകയുമാണെന്നും ടിനി പറയുന്നു. ടിനി മുന്‍കൈയെടുത്ത് സ്ഥാപിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും സര്‍ക്കാര്‍ കോണ്‍ക്ലേവുകളില്‍ AMMAയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കിയെന്നുമുള്‍പ്പടെ സജി ചെറിയാന്‍ ചെയ്ത സേവനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ടിനിയുടെ പോസ്റ്റ്.

ടിനിയുടെ കുറിപ്പിങ്ങനെ: 'ആര് അധികാരത്തിൽ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം ഇത്‌ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും...മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം ഒരു സഹോദരനാണ് മാതൃകയാണ്...വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും, ഞാൻ ഉൾപ്പെടെ സ്ഥാപിച്ച maa (മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്) സർക്കാർ ,അക്കാഡമി അംഗീകാരം നൽകി.

സംഗീത് നാടക അക്കാദമി അവാർഡും ഗുരു പൂജ അവാർഡും ഏർപാടക്കിയ മന്ത്രി, സർക്കാർ സിനിമ കോൺക്ലവുകളിൽ Amma യ്ക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ തന്ന മന്ത്രി, ഈയടുത്തു Amma സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്റെ ചേട്ടൻ, അങ്ങനെ എളിയവരെ കൂടെ നിർത്തി ചെയ്‌തു തന്ന ഒരുപാട് ഉപകാരങ്ങൾ. ..ആര് അധികാരത്തിൽ വന്നാലും ആരെരൊക്കെ മന്ത്രിയായാലും എളിയവരാണെന്നു നോക്കാതെ രാഷ്ട്രീയം നോക്കാതെ സഹായിക്കുന്നു ഇദ്ദേഹത്തെ മാതൃകയാക്കുക കണ്ടു പഠിക്കുക. ഈ സേവനത്തിന്റെ പേരാണ് പുണ്യം'.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുത്ത് ടിനി ടോം നേരത്തെ അഭിവാദ്യം അര്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ സംസ്ഥാനത്ത് വി.ഡി.സതീശന്‍ തരംഗം ഉണ്ടെന്നായിരുന്നു വിശദീകരണം. രാഷ്ട്രീയക്കാരന്‍റെ കുപ്പായമിട്ടല്ല, കലാകാരനായാണ് യാത്രയില്‍ പങ്കെടുത്തതെന്നും ടിനി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Actor Tini Tom has penned a heartfelt note on Facebook praising Kerala Cultural Affairs Minister Saji Cherian for his unwavering support toward the artist community. Tini highlighted that the minister has always been accessible and has provided significant recognition to organizations like AMMA and the Mimicry Artists Association (MAA). He credited Minister Saji Cherian for facilitating Sangeetha Nataka Akademi awards and Guru Pooja awards for deserving artists. According to Tini Tom, the minister’s selfless service, which transcends political boundaries, is a true 'punyam' (blessing). The actor urged others to learn from Saji Cherian's inclusive approach and thanked him for standing like a pillar of support during AMMA's recent family get-together.