Untitled design - 1

കോഴിക്കോട് ചെറുവാടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുഞ്ചപ്പാടത്ത് തീർത്ത ദൃശ്യം ഏറെ അഭിമാനം നൽകുന്ന ഒന്നാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചെറുവാടിയുടെ ഹരിത മാതൃകയുടെ ദൃശ്യവും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. 

രണ്ട് വ്യത്യസ്ത ഇനം നെല്ലുകൾ ഉപയോഗിച്ച് 10 മീറ്റർ വ്യാസത്തിൽ പാടശേഖരത്ത് ഒരുക്കിയ എൻ.എസ്.എസ് ലോഗോ വെറുമൊരു ചിത്രമല്ല, മറിച്ച് നമ്മുടെ പുതുതലമുറയ്ക്ക് കൃഷിയോടുള്ള താല്പര്യത്തിന്റെ അടയാളമാണ്.

എൻ.എസ്.എസ് 'ഹരിതം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി വോളണ്ടിയർമാർ ഒത്തുചേർന്ന് ഞാറ് നട്ടതാണ്. കൃത്യം രണ്ടുമാസത്തിന് ശേഷം ആ അധ്വാനം ഇതാ പച്ചപ്പണിഞ്ഞ് പുഞ്ചപ്പാടത്ത് വിരിഞ്ഞുനിൽക്കുന്നു.

മണ്ണിനെ സ്നേഹിക്കാനും അധ്വാനത്തിന്റെ വില മനസ്സിലാക്കാനും ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് കരുത്തുപകരും. ഈ വേറിട്ട പരീക്ഷണത്തിന് നേതൃത്വം നൽകിയ ചെറുവാടി സ്കൂളിലെ വോളണ്ടിയർമാരെയും അധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണെന്നും ശിവന്‍കുട്ടി കുറിച്ചു. 

ENGLISH SUMMARY:

Malayalam news highlights the impressive paddy field art created by NSS volunteers at Chervadi Higher Secondary School. This initiative, aimed at fostering an interest in agriculture among the younger generation, has garnered praise from Minister V. Sivankutty.