ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇത്രയുമേയുള്ളു തന്റെ ആഗ്രഹം. അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ല. കൊച്ചിയിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ഒരു പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം. ഇതുമാത്രമാണ് ജീവിതത്തിലെ ആഗ്രഹം. കൂടുതലായി മറ്റു ആഗ്രഹങ്ങൾ ഒന്നുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും.' - സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി പുനർജനിക്കണമെന്ന ആഗ്രഹം പൊതുവേദിയിൽ പ്രകടിപ്പിച്ച് സുരേഷ് ഗോപി വിവാദത്തിലായിരുന്നു.