ജനിച്ച് എട്ടാം മാസം ബാധിച്ച ബ്രെയിൻ ട്യൂമറിനെ മാതാപിതാക്കളുടെ കരം പിടിച്ച് മറികടന്ന അത്ഭുത ബാലൻ. 12 വയസിനിടെ ലോകറെക്കോർഡും കൈക്കുമ്പിളിലാക്കിയ കൊച്ചു മിടുക്കൻ ആൽഫി. .തൃപ്പൂണിത്തുറ സ്വദേശികളായ  നിബിന്റെയും ദീപയുടെയും  കണ്ണിലുണ്ണിയായ ആൽഫി അധ്വാനിച്ചു പോക്കറ്റ് മണി കണ്ടെത്തി സ്പെഷ്യൽ കിഡ്ഡുകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയാണ്. 

വിധി ആൽഫിയ്ക്ക് മുന്നിൽ വികൃതി കാണിച്ചപ്പോൾ അതിനെ ഒക്കെ മറികടക്കാൻ മാതാപിതാക്കൾ അവനെ ചേർത്തു പിടിച്ചു ഈ കൊച്ചു മിടുക്കൻ ഒരു ചെറിയ ബിസിനസുകാരൻ കൂടിയാണ്.കത്തിയും മറ്റു ഉപകരണങ്ങളുമൊന്നുമില്ലാതെ, ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ വെളുത്തുള്ളിയും ഉള്ളിയും ഒക്കെ പൊളിക്കാൻ ആവുമോ സക്കീർ ഭായിക്ക്. ആൽഫിക്ക് അതൊക്ക നിസ്സാരം. കത്രിക കൊണ്ട് ക്യാബേജ് അരിയലും, മാജിക്കും, ഗിത്താർ വായിച്ച് പാട്ടുപാടലുമോക്കെ  ആൽഫിക്ക് ഒരുപോലെ വഴങ്ങും

ENGLISH SUMMARY:

Alfi, a remarkable child, has overcome a brain tumor diagnosed at eight months old and achieved world records by the age of 12. This young achiever from Thripunithura is not only a talented individual but also a budding entrepreneur, challenging societal perceptions of children with special needs.