എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വയല വിഷ്ണു ഭവനിൽ അഭിനന്ദ് (22) ആണ് മരിച്ചത്. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ കടയ്ക്കൽ ഏരിയ വൈസ് പ്രസിഡന്റുമാണ്.
ഭക്ഷണം കഴിക്കാൻ സഹോദരൻ വിളിക്കാനെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. തട്ടിവിളിച്ചിട്ടും തുറന്നില്ല. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു
ENGLISH SUMMARY:
SFI leader Abhinand was found dead in his home, a tragic incident that has prompted a police investigation. This event highlights concerns about youth mental health and academic stress within the region.