മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടി‌യില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ‘അൽകു’ എന്ന ഷെഫീഖാണ് എക്സൈസിന്റെ പിടിയിലായത്.52 ലീറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അൽകു.

അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാള്‍ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയില്‍ അവസരം വരുകയായിരുന്നു.

ENGLISH SUMMARY:

Junior artist Alko Shefeek was apprehended by excise officials with 52 liters of alcohol. This Malayalam actor, known for his role in 'Action Hero Biju', was caught during a liquor sale operation.