പഞ്ചായത്തിലെ ഒരു വാർഡ് എടുത്താൽ അതിൽ എത്ര പ്രണയ വിവാഹിതർ കാണും. ചാലക്കുടി പരിയാരം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നാൽപതു ദമ്പതികൾ  പ്രണയ ശേഷം വിവാഹിതരായവരാണ്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഈ ദമ്പതികളെ ആദരിച്ചു.

പരിയാരം പഞ്ചായത്തിലെ പതിനാലാം വാർഡ് മെംമ്പർ വി.എം. ടെൻസന്റെ ആശയമാണിത്. തന്റെ വാർഡിലെ എല്ലാ പ്രണയ ദമ്പതികളേയും ആദരിക്കുക. വാർഡിലാകെ പരതിയപ്പോൾ നാൽപതു ദമ്പതികളെ കണ്ടെത്തി. വാലൻന്റെയ്സ് ഡേ പ്രമാണിച്ച് ഇവരെയെല്ലാം ക്ഷണിച്ചു. അനുമോദനം നൽകി. ഒപ്പം , സമ്മാനങ്ങളും. 

പരിയാരം  പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി ജോസഫ് മാടോനയായിരുന്നു ഉദ്ഘാടകൻ. സിനിമാതാരം രമ്യ ഗംഗാധരനായിരുന്നു മുഖ്യാതിഥി. ഇരുപത്തിയഞ്ചു മുതൽ അറുപത്തിയേഴ് വയസ് വരെയുളള ദമ്പതികൾ സംഗമത്തിനെത്തി. പ്രണയിച്ചതിന്റെ ഓർമകൾ ഒരിക്കൽ കൂടി ഓർത്തെടുത്തായിരുന്നു ഓരോരുത്തരുടേയും മടക്കം. 

ENGLISH SUMMARY:

Love marriage couples from Pariyaram Panchayat's 14th ward were honored on Valentine's Day, celebrating forty couples who found love and married. This heartwarming initiative by ward member V.M. Tenson aimed to recognize and felicitate these unions, with participants ranging from 25 to 67 years old.