മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ സ്പാ കഴിഞ്ഞ ദിവസം പൂട്ടിച്ചിരുന്നു. പൂട്ടിച്ച സ്പായുടെ ലൈസൻസ് ബി.ജെ.പി. നേതാവിന്റെ പിതാവിന്റെ പേരിലുള്ളതെന്നാണ് ഇതിന് പിന്നാലെ ഉയർന്ന ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തിൽ സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.

രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്റെയാണ് സ്പായെന്നും ഇത് പൂട്ടിക്കാൻ രാജീവ് ചന്ദ്രശേഖരന് രാജേഷ് കൊടുത്ത പണിയാണെന്നുമാണ് സന്ദീപ് വാര്യർ പറയുന്നത്. ആർഷഭാരത സംസ്കാരത്തിനെതിരായി ക്രോസ് മസാജിംഗ് നടത്തിയിരുന്ന മിത്രത്തെ പാർട്ടിയുടെ സംസ്ഥാന നേതാവാക്കിയ രാജീവ് ചന്ദ്രശേഖരൻ മറുപടി പറയേണ്ടി വരുമെന്നും ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എൻഡിംഗ് ആയിരിക്കില്ലെന്നും സന്ദീപ് വാര്യർ പറയുന്നു.

കുറിപ്പ്

തിരുവനന്തപുരത്തെ സദാചാര കമ്മിറ്റി മേധാവി കൂടിയായ മേയർ പൂട്ടിച്ചത് ബിജെപിയുടെ സംസ്ഥാന നേതാവായ ഷൈൻ ലാലിൻറെ പിതാവിൻറെ ഉടമസ്ഥതയിലുള്ള മസാജ് സ്പാ ആണെന്ന് മാധ്യമ വാർത്തകൾ പുറത്തുവരുന്നു. ഈ സ്പാ സെന്ററിൽ നടന്നിരുന്നത് സദാചാരവിരുദ്ധ സാംസ്കാരിക വിരുദ്ധ നടപടികൾ ആണെന്നാണ് മേയർ പറയുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഷൈൻ ലാൽ. ഇത് രാജീവ് ചന്ദ്രശേഖരന് രാജേഷ് കൊടുത്ത പണിയാണ്. ആർഷഭാരത സംസ്കാരത്തിനെതിരായി ക്രോസ് മസാജിംഗ് നടത്തിയിരുന്ന മിത്രത്തെ പാർട്ടിയുടെ സംസ്ഥാന നേതാവാക്കിയ രാജീവ് ചന്ദ്രശേഖരൻ മറുപടി പറയേണ്ടി വരും. ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എൻഡിംഗ് ആയിരിക്കില്ല.

ENGLISH SUMMARY:

Thiruvananthapuram Corporation Spa closure has sparked political controversy, with Sandeep Warrier's Facebook post alleging connections to BJP leader Rajiv Chandrasekhar and accusing him of promoting anti-cultural activities. The controversy also involves a spa owned by the father of a BJP state leader, raising questions about moral policing and political maneuvers.