ഒന്നാം ക്ലാസുകാരുടെ കൗതുകങ്ങളും നൊമ്പരങ്ങളുമടങ്ങിയ  ഡയറികുറിപ്പുകള്‍ അധ്യാപകര്‍ പുസ്തകമാക്കിയതോടെ കോഴിക്കോട് കക്കോടി MILP സ്കൂളില്‍  പിറന്നത് പതിമൂന്ന് കുഞ്ഞ് എഴുത്തുകാര്‍. പുസ്തകത്തിന് പേര് നല്‍കിയതും കുട്ടികള്‍ തന്നെയാണ്. 

അമ്മ സമ്മാനിച്ച കളിപ്പാട്ടത്തെക്കുറിച്ചാണ് അദ്വിക് പറയുന്നത്. ചുറ്റും കണ്ട കാഴ്ചകളും കൗതുകവും സങ്കടങ്ങളുമെല്ലാം അദ്വിക്  എന്‍റെ നുറുങ്ങുവെട്ടമെന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. വീട്ടിലെ പൂച്ച പ്രസവിച്ചതിന്റ സന്തോഷവും അമ്മയുടെയും ടീച്ചറുടെയും കരുതലുമൊക്കെ നിറയുന്നതാണ് ജാന്‍വിയുടെ ജാനൂസ്. മലയാള ഭാഷാ പഠനത്തിന്റ ഭാഗമായാണ് കുട്ടികള്‍ നോട്ട് ബുക്കില്‍ ഡയറിക്കുറുപ്പുകള്‍ എഴുതിയത്. അത് പുസ്തകമാക്കുന്നുവെന്നറിഞ്ഞപ്പോള്‍ കുട്ടികളും ഹാപ്പി. 

സര്‍ക്കാറിന്‍റെ സംയുക്ത ഡയറി പദ്ധതിയുടെ ഭാഗമായി ഇറക്കിയ പുസ്തകങ്ങള്‍  ലിറ്റില്‍ ഓഥേഴ്സ് എന്ന പേരില്‍ തയാറാക്കിയ സദസിലാണ് പ്രകാശനം ചെയ്തത്. പുസ്തകം പുറത്തിറങ്ങിയപ്പോഴാണ്  വീട്ടിലെ കുഞ്ഞുഎഴുത്തുകാരെ പല രക്ഷിതാക്കളും തിരിച്ചറിഞ്ഞത്. കുഞ്ഞുലോകം എത്ര മധുരമുള്ളതാണന്ന ഒാര്‍മപ്പെടുത്തല്‍ കൂടിയാണ് ഒാരോ പുസ്തകങ്ങളും

ENGLISH SUMMARY:

First grade diary entries from Kakodi MILP school have been compiled into a book, turning thirteen young students into published authors. This heartwarming initiative, part of a government scheme, reveals the delightful and poignant world of children's perspectives, reminding us of the sweetness of their young minds.