ഓട്ടോ ഡ്രൈവർ ആയതിനാൽ പെണ്ണ് കിട്ടാനില്ലെന്നുള്ള പരിഭവവുമായി സോഷ്യൽ മീഡിയ താരം രേവന്ത് ബാബു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഓട്ടോ ഡ്രൈവറുമായ തനിക്ക് പെണ്ണ് കിട്ടുന്നില്ലെന്നും തല്ലുകൂടാനും വഴക്കിടാനും സ്നേഹം പങ്കുവെക്കാനും അറിയുന്ന ഒരു പെണ്ണ് വേണമെന്നുമാണ് കല്യാണ ആലോചന കുറിപ്പായി ഫെയ്സ്ബുക്കിൽ ഇട്ടിരിക്കുന്നത്.

കല്യാണശേഷം പെൺകുട്ടിക്ക് പൂർണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും കളിയാക്കാനുവായി ആരും വിളിച്ചു ശല്യം ചെയ്യരുതെന്നും രേവന്ത് ബാബു കുറിക്കുന്നു. നേരത്തെ പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. ടോൾ പ്ലാസയിലെത്തിയ രേവന്ത് ബാബു ബാരിക്കേഡ് ഉയർത്തി വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. പോകാൻ കഴിയാത്ത വാഹനങ്ങളുടെ താക്കോലും ഊരിയെടുത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് രേവന്ത് ആക്രമിച്ചത്.

ENGLISH SUMMARY:

Revanth Babu, a Malayalam social media star and auto driver, has sparked a buzz with his unique marriage proposal posted on Facebook. He is seeking a partner to share his life with, emphasizing a desire for love, arguments, and complete freedom post-marriage, while also addressing past controversies.