സൈബർ ആക്രമണങ്ങളിൽ പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശ്രീലക്ഷ്മിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. ‘ശ്രീലക്ഷ്മി കരയുന്നത് കണ്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും ആരും അവരെ അധിക്ഷേപിക്കരുതെന്നും രാഹുൽ പറയുന്നു. Read More : എന്നെ അങ്ങനെ വിളിക്കരുത്, കഷ്ടപ്പെട്ടാണ് ഞാന്‍ ജീവിക്കുന്നത്’; പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കൽ
‘ചില വാക്കുകൾ ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുത്. ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിർപ്പോടുകൂടി തന്നെ പറയട്ടെ ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല’ രാഹുൽ ഈശ്വർ കുറിച്ചു.
ദീപക് ജീവനൊടുക്കിയതിൽ പ്രതി ഷിംജിതയെ അനുകൂലിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ സംസാരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം വന്നിരുന്നു. ഇതിനെതിരെ സംസാരിക്കവെയാണ് ശ്രീലക്ഷ്മി അറയ്ക്കൽ പൊട്ടിക്കരഞ്ഞത്. തന്നെ പലരും വേശ്യ എന്നാണ് വിളിക്കുന്നതെന്നും എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ടെന്നും അത്രയും കഷ്ടപ്പെട്ടാണ് താൻ ജീവിച്ചതെന്നും ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയുന്നത് ഭയങ്കര മോശമാണെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു.