പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പുകഴ്ത്തി രാഹുൽ ഈശ്വർ ശ്രീനാദേവി മികച്ച വനിതാ നേതാവാണെന്നും കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണെന്നും മന്ത്രിയായി നമ്മളെ നയിക്കാനുമുള്ള നേതാവാണെന്നും രാഹുൽ ഈശ്വർ പറയുന്നു.
‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതന്റെ ഒപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുൽ ക്രൂശിക്കപ്പെടേണ്ടതില്ല’’– ശ്രീനാദേവി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞതിങ്ങനെ.
ചിലർ അജൻഡ വച്ച് നടത്തുന്ന കഥാപ്രസംഗങ്ങളിൽ എത്രമാത്രം വാസ്തവമുണ്ടെന്നത് ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. കഥകൾ മെനയപ്പെടുന്നുണ്ടോയെന്നതും വിലയിരുത്തണം. അവനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. രാഹുലിനെതിരെയുള്ള ആദ്യകേസിൽ പീഡനാരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നതായും ശ്രീനാദേവി പറഞ്ഞിരുന്നു