ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ തിരക്ക്. 262 വിവാഹങ്ങളാണ് ഇന്ന് നടന്നത്. അഞ്ചു മണ്ഡപങ്ങളിലായി പുലർച്ചെ 4 മണി മുതൽ തുടങ്ങിയ കല്യാണ ചടങ്ങുകൾ ഉച്ചയോടെ അവസാനിച്ചു.
മകരമാസത്തിലെ വിശേഷ ദിവസമായ ഇന്ന് ഗുരുപവനപുരി വിവാഹ തിരക്കിൽ അകപ്പെട്ടു. 262 കല്യാണങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അഞ്ചു മണ്ഡപങ്ങളിലായി ഒന്നിന് പിറകെ ഒന്നായി നടന്നത്. പുലർച്ചെ നാലു മുതൽ ആരംഭിച്ച ചടങ്ങുകൾ ഉച്ചയോടു കൂടി അവസാനിച്ചു. വിവാഹ സംഘങ്ങൾക്ക് തിരക്കില്ലാതെ ചടങ്ങുകൾ നടത്താൻ വിപുലമായ സംവിധാനം ദേവസ്വം ഒരുക്കിയിരുന്നു.
വധു വരന്‍മാരും ബന്ധുക്കളും ഉള്‍പ്പെടെ 24 പേരെ മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചത്.ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചിരുന്നു. എന്നാൽ വിവാഹസംഘങ്ങളുടെ വാഹനങ്ങള്‍ നിറഞ്ഞതോടെ ക്ഷേത്രനഗരിയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.