പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥിന്റെ ഫെയ്സ്ബുക് കുറിപ്പ്. തന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമെന്നാണ് ആശാനാഥ് ഇതേപ്പറ്റി കുറിച്ചത്.
പ്രധാനമന്ത്രി കാലിൽ തൊട്ടു തൊഴുതപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്നും ആശാ നാഥ് പറയുന്നു.
‘ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു. ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്കാരത്തെയാണ് ’ ആശാ നാഥ് പറയുന്നു.