deepak-death

പൊലീസിനെതിരെ, ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബം രംഗത്ത്. പ്രതി ഷിംജിത മുസ്തഫക്ക് പൊലീസ് അനാവശ്യ പരിഗണന നൽകുന്നുവെന്ന് ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. വടകരയിലെ ബന്ധുവീട്ടിൽ നിന്ന് പിടികൂടിയ ഷിംജിത മുസ്തഫയെ സ്വകാര്യ വാഹനത്തിൽ ആണ് പൊലീസ് എത്തിച്ചത്.

ഇതിനെതിരെ ആണ് കുടുംബത്തിന്റെ വിമർശനം. മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി ഷിംജിതയുടെ ഫോണില്‍നിന്ന് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴ് വിഡിയോയും കണ്ടെത്തി.  

ഷിംജിതയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. വിഡിയോ എഡിറ്റിങ്ങിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്  ബസ്റ്റാന്റിലേക്കുള്ള യാത്രയ്ക്കിടെ ദീപക്ക് ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടി ഷിംജിത സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ദീപക് ജീവനൊടുക്കുകയായിരുന്നു.

ENGLISH SUMMARY:

Deepak suicide case investigation is ongoing following the death in Payyannur. The family alleges preferential treatment by the police towards the accused, Shimjitha Mustafa.