സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ പൊലീസ് പിടിയിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. ഒരു സ്വകാര്യ വാഹനത്തിലാണ് ഹിജാബ് വേഷത്തില്‍ ഷിംജിതയെ കൊണ്ടുപോയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
'പെണ്ണ് ആണെന്ന് കരുതി കൂടുതല്‍ പരിഗണന കൊടുക്കരുത്; ആണായാലും പെണ്ണായാലും തെറ്റ് ചെയ്താല്‍ അത് തെറ്റ് തന്നെയാണ്, 'പൊലീസ് വാഹനമില്ല, അതീവ രഹസ്യമായി പ്രൈവറ്റ് വാഹനത്തിലാണ് അവളെ കൊണ്ടുപോയത്, എന്തിനാണ് ഇത്ര രഹസ്യം?, തുടങ്ങിയ ചോദ്യവുമായി നാട്ടുകാരും രംഗത്തെത്തി.
പൊലീസ് വാഹനത്തില്‍ അല്ലാതെ ഒരു സ്വകാര്യ കാറിലാണ് ഷിംജിതയെ കൊണ്ടുപോയത്. ഇതോടെയാണ് ഇവര്‍ക്ക് മാത്രം നിയമം ബാധകമല്ലെ എന്ന ചോദ്യം ഉയരുന്നത്. ഷിംജിതയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസിൽ വിഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്.