കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോംബെ സര്‍ക്കസില്‍ ഒരു ബേബിയുണ്ട്. തമ്പിലെ ജീവിതാനുഭവങ്ങളുടെ ആഴം നോക്കുമ്പോള്‍ ഒട്ടും ബേബിയല്ല ഈ പി.ബേബി. സര്‍ക്കസ് ലോകത്തെ എല്ലാ പെണ്ണുങ്ങള്‍ക്കും വേണ്ടി ബേബി തന്‍റെ ജീവിതം മനോരമ ന്യൂസിനോട് പറഞ്ഞു.
വാലിട്ട് കണ്ണെഴുതി, മുഖത്തു ചായക്കൂട്ടുകൾ അണിഞ്ഞു, കണ്ണിൽ കൗതുകം നിറച്ചു തന്‍റെ ഊഴത്തിനായി കാത്തിരുന്ന അവൾ ഞങ്ങളുടെ ക്യാമറ കണ്ണുകളിൽ ഉടക്കി. റിങ്ങിൽ എത്തിയ ബേബിയുടെ മാസ്മരിക പ്രകടനം. എന്തൊരു മെയ് വഴക്കം. കാണികള്‍ കണ്ണുമിഴിച്ചു.
ഒടുവില്‍ കാണികൾക്കുനേരെ കൈവീശി പുഞ്ചിരിയോടെ അവൾ തിരികെ കൂടാരത്തിലേക്ക് . ക്യാമറയ്ക്ക് മുന്നില്‍ തെല്ല് അപരിചിതത്വത്തോടെ ബേബി തന്‍റെ ജീവിതം പറഞ്ഞുതുടങ്ങി.
തിരികെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചിട്ടില്ലേ എന്നു ചോദിച്ചപ്പോൾ ഒന്ന് നെടുവീർപ്പെട്ടു തന്‍റെ ഒരേയൊരു മകളെ തമ്പിലേക്ക് എത്തിക്കാന്‍ ബേബിക്ക് തെല്ലുമില്ല താല്‍പര്യം. കുട്ടിക്കാലത്ത് സർക്കസ് ഒരു വിസ്മയമായിരുന്നുവെങ്കിൽ, ബേബിയെപ്പോലുള്ള കലാകാരികളുടെ ജീവിതകഥകൾ ഇപ്പോള്‍ മനസ്സിൽ അവശേഷിപ്പിക്കുന്നത് ആ വിസ്മയങ്ങള്‍ക്ക് പിന്നിലെ നെടുവീര്‍പ്പുകളുടെ ഭാരമാണ്.