baby-death

ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ്- ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി.തോമസാണ് മരിച്ചത്. അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മാതാപിതാക്കളുടെ കാണാതെ കുട്ടി കുളിമുറിയിലേക്ക് പോകുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതോടെ തിരഞ്ഞപ്പോഴാണ് ബക്കറ്റിൽ വീണു കിടന്നതായി കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ENGLISH SUMMARY:

Child death in Chengannur: A two-year-old boy tragically died after falling into a bucket in the bathroom. The incident highlights the importance of child safety and constant supervision to prevent such accidents.