rahul-mukesh

TOPICS COVERED

'മെന്‍സ് കമ്മീഷന്‍' വെബ്സൈറ്റുമായി രാഹുല്‍ ഈശ്വറും മുകേഷ് എം നായരും. ഇരുവരും ചേര്‍ന്ന് വെബ് സൈറ്റിന്‍റെ ഔദ്യോഗിത ഉദ്ഘാടനം നിര്‍വഹിച്ചു. സൗജന്യമായി സേവനങ്ങള്‍ നല്‍കുമെന്നും പുരുഷന്‍മാര്‍ക്ക് അവരുടെ പരാതികള്‍ ഈ സൈറ്റിലൂടെ അറിയിക്കാമെന്നുമാണ് വാഗ്ദാനം. 

അതേ സമയം ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന വീഡിയോ പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് 'മെന്‍സ് കമ്മീഷന്‍'. ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് മെന്‍സ് കമ്മീഷന്റെ പ്രഖ്യാപനം. ഇക്കാര്യം രാഹുല്‍ ഈശ്വറാണ് അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മരണത്തെ രാഷ്ട്രീയ-വര്‍ഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷന്റെ മനോവിഷമം മൂലമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

ENGLISH SUMMARY:

Mens Commission focuses on launching a website to address men's grievances and provide free services. They also pledge financial aid to the family of a young man who committed suicide following the circulation of a video alleging sexual assault.