ഗ്രാനൈറ്റ് പാളികളില്‍ വിസ്മയമൊരുക്കി കണ്ണൂര്‍ തളിപ്പറമ്പ് തലോറയിലെ മോഹനന്‍. ചെത്തുതൊഴിലാളിയായിരുന്ന മോഹനന്‍ കറുത്ത ഗ്രാനൈറ്റ് കഷ്ണങ്ങളില്‍ കൊത്തിയുണ്ടാക്കിയത് ദൈവങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുള്ളവരുടെ ചിത്രങ്ങളാണ്. അയല്‍ക്കാരെയും സുഹൃത്തുക്കളെയും വീട്ടുകാരെയുമൊക്കെ വരയ്ക്കുന്നതായിരുന്നു മോഹനന്‍റെ പഴയ ഹോബി. ജീവിത്തിലുണ്ടായ അപകടം ഏകാന്തത നല്‍കിയപ്പോള്‍ ഹോബി ഗ്രൈനൈറ്റിലേക്ക് മാറി.
മോഹനന്‍റെ ശേഖരത്തില്‍ ബുദ്ധനും, ശിവനും, ശ്രീനാരായണഗുരുവും മുതല്‍ നായനാരും, കോടിയേരിയും വിഎസ്സും ശ്രീനിവാസനുമെല്ലാമുണ്ട്. പേപ്പറിലെ പെന്‍സില്‍ ആര്‍ട്ട് വേണമെങ്കില്‍ മായ്ക്കാം, ഗ്രാനൈറ്റ് കല്ലില്‍ ചെറിയൊരു കൈപ്പിഴ പിഴവായിത്തന്നെ കിടക്കും. അവിടെയാണ് മോഹനന്‍റെ സൂക്ഷ്മത.
പഴയ ചെത്തുതൊഴിലാളിയായിരുന്നു മോഹനന്‍. അപകടം വരുത്തിയ ആഘാതത്തില്‍ ആ തൊഴില്‍വിട്ടു. പിന്നീട് ഫ്ലോര്‍മില്‍ ജീവനക്കാരനായി മാറിയ മോഹനന്‍റെ ഒഴിവുവേളകള്‍ കരവിരുതുകളുടേതാണ്.