'സാറേ ജയിലിൽ കഴിക്കാൻ ഇവന് ഈ പൊതിച്ചോറ് കൂടി കൊടുക്കണെ..' ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പൊതിച്ചോറ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഇപ്പോഴിതാ രാഹുലിന്‍റെ വാര്‍ത്ത വന്ന പത്രത്തില്‍ ഇന്ന് പൊതിച്ചോറ് കെട്ടിയെന്നും സ്ത്രീകളെ ഒന്നടങ്കം ആക്ഷേപിച്ച ഒരുത്തന്‍റെ മുഖത്തിൽ പൊതിഞ്ഞൊരു പൊതിച്ചോറ് കെട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഫെയ്സ്ബുക്കില്‍ വൈറലായ കുറിപ്പില്‍ പറയുന്നു. പിഴിച്ചിലിന്‍റെ ഉള്ളിൽ നല്ലൊരു കോഴിഫ്രൈ വെക്കാൻ മറന്നിട്ടില്ലെന്നും പറയുന്നു.
ഡിവൈഎഫ്ഐ എന്ന യുവജന സംഘടന കഴിഞ്ഞ ഏഴ് വര്‍ഷമായി ആകെ നടത്തുന്നത് പൊതിച്ചോറ് വിതരണമാണെന്നും, ആ വിതരണരണത്തിന് പിന്നിൽ നടക്കുന്ന അനാശാസ്യ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാൻ ഈ വേദിയിൽ പറയുന്നില്ല, എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. പൊതിച്ചോറിനു പിന്നിൽ അനാശാസ്യം ആണെന്ന് പറഞ്ഞ് പൊതിച്ചോർ പൊതിയുന്ന അമ്മന്മാരെ അധിക്ഷേപിച്ചവർക്ക് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ വാർത്ത അച്ചടിച്ചു വന്ന പത്രത്തിൽ അമ്മന്മാർ നാളെ പൊതിച്ചോർ പൊതിഞ്ഞു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു.