കേന്ദ്ര നയങ്ങള്‍ക്കെതിരെ സംസ്ഥാന മന്ത്രിസഭയുടെ സത്യഗ്രഹം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്നിരുന്നു. ബിജെപി സർക്കാർ കേരളത്തോട് പകപോക്കൽ രാഷ്ട്രീയം പയറ്റുമ്പോൾ കേന്ദ്രത്തിന് പിന്തുണ നൽകും വിധമുള്ള രാഷ്ട്രീയ ഇടപെടലാണ് യുഡിഎഫിന്‍റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴിതാ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് എ.എ റഹീം. ഒരു പകൽ മുഴുവൻ തെരുവിൽ,കേരളത്തിനായി നമ്മുടെ മുഖ്യമന്ത്രി ഇരുന്നു, ഉച്ചഭക്ഷണം പോലും അദ്ദേഹം ഉപേക്ഷിച്ചെന്നും റഹീം കുറിച്ചു.
നാടിന്‍റെ വികസനത്തോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും സമീപനം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ സത്യഗ്രഹത്തില്‍ മന്ത്രിമാരും എംഎൽഎമാരും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.