സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. മറ്റൊരു സോഷ്യൽ മീഡിയ താരമായ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു.
വിഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്. പുതിയ വിഡിയോയിൽ താൻ സർജറി ചെയ്തത് കാണിച്ചുവെന്ന് ജാസി പറയുന്നത് എന്നെ കുറിച്ചാണ്. ഇവൻ എന്നെ വിഡിയോ കോൾ ചെയ്തിരുന്നു. ആ സമയം ഞാൻ പുറത്തായിരുന്നു. വിഡിയോ കോൾ എടുക്കാൻ പറ്റില്ലെന്ന് ഞാൻ ജാസിയോട് പറഞ്ഞിരുന്നു. പക്ഷേ, അവൻ വിഡിയോ കോൾ ചെയ്തിട്ട് ഡ്രസ് ഊരി കാണിച്ചു. ഞാൻ ഉടൻ തന്നെ ഫോൺ മറച്ച് പിടിച്ചു. കുറേ ആൾക്കാരുടെ ഇടയിലായിരുന്നു ഞാൻ ആ സമയത്ത് നിന്നിരുന്നത്. ഒറ്റയ്ക്കായിരുന്നുവെങ്കിലും ഇവൻ വസ്ത്രം ഊരുമ്പോൾ ഞാൻ മാറ്റിപ്പിടിച്ചേനെ. ജാസി കേസ് കൊടുത്താലും തനിക്ക് വിഷയമല്ലെന്നും ധന്യ പറഞ്ഞു.
ഇതിന് പിന്നാലെ ഹെലൻ ഓഫ് സ്പാർട്ടയെ വിമര്‍ശിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി രംഗത്ത് വന്നിരുന്നു. മോശമായ ചില പദപ്രയോഗങ്ങളും ജാൻമണി നടത്തിയിരുന്നു. ഇപ്പോഴിതാ മാപ്പ് പറഞ്ഞ് ജാൻമണി അയച്ച വോയ്സ് മെസേജ് ധന്യ പുതിയ വിഡിയോയിലൂടെ പുറത്ത് വിട്ടു.