ente-keralam

TOPICS COVERED

സകൂള്‍ , കോളജ് വിദ്യാര്‍ഥികളുടെ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്  12ാം തീയതി തുടക്കമാകുന്നു. മത്സരത്തിന് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍റെ കേരളം പുസ്തകത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഇടത് സഹയാത്രികരുടെയും ലേഖനങ്ങളും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറിപ്പുകളുമാണുള്ളത്. നവകേരള സൃഷ്ടി മുതല്‍ സര്‍വ്വമേഖലകളിലും സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങളാണ് 198 പേജിലും നിറഞ്ഞു നില്‍ക്കുന്നത്. 

നവകേരളത്തെ കുറിച്ച് പഠിക്കൂ സമ്മാനങ്ങള്‍ നേടൂ.ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം വരവായി.  നവകേരള സൃഷ്ടിയും ഇതുവരെ കേരളത്തിനുള്ള വളര്‍ച്ചയും അടിസ്ഥാനമാക്കിയാണ് സ്കൂള്‍– കോളജ് വിദ്യാര്‍ഥികള്‍ക്കുളള ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു മത്സരം. ഇതിന് പഠിക്കാനുള്ള പുസ്തകവും സര്‍ക്കാര്‍ തന്നെ ഫ്രീയായി നല്‍കും.  ആദ്യലേഖനം മുഖ്യമന്ത്രിയുടേതാണ്. നവകേരള സൃഷ്ടിയും ഭാവി പൗരരും എന്ന വിഷയത്തിലാണ് ലേഖനം. 

എം.ബി.രാജേഷും കെ.രാജനും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ എഴുതിയ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. ടി.എന്‍.സീമ, കെ.ടി. ജലീല്‍, ആര്‍.പാര്‍വ്വതീദേവി, ഗോപി കോട്ടമുറിക്കല്‍  തുടങ്ങി ഇടത് പക്ഷത്തെ സജീവ വ്യക്തികളും മോഹന്‍ലാലും എം.മകന്ദനും ഉള്‍പ്പെടെയുള്ളവരും എന്‍റെ കേരളത്തില്‍ എഴുതിയിട്ടുണ്ട്. സര്‍ക്കാരിന് ഇഷ്ടമുള്ള പോലെ ആധുനിക കേരളത്തിന്‍റെ ഭരണ– വികസന ചരിത്രം എഴുതി അച്ചടിച്ച് ഫ്രീയായി വിതരണം ചെയ്യുകയും അതിനെ അടിസ്ഥാനമാക്കി മെഗാക്വിസ് മത്സരവും സംഘടിപ്പിക്കുന്നതിനെയും കുറിച്ച് വിമര്‍ശനം  ഉയര്‍ന്നിട്ടുണ്ട്.

ഈ മാസം 12 മുതല്‍ ഫെബ്രുവരി 18 വരെയാണ് വിവിധ തലങ്ങളിലായുള്ള  ക്ലിസ് മത്സരം. ഒന്നാം സ്ഥാനത്തിന്  5 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 3, മൂന്നാം സ്ഥാനത്തിന് 2 ലക്ഷം വീതമാണ് സമ്മാനം. 

ENGLISH SUMMARY:

Chief Minister's Mega Quiz is set to begin on the 12th for school and college students. The competition's study material, 'Ente Keralam' book, features articles by the Chief Minister, ministers, left-leaning figures, and IAS officers, detailing the government's initiatives for Nava Keralam across various sectors.