റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ‘കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ...’ എന്ന് പരിഹാസ രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയിൽ അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെജി ലൂക്കോസ്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന റെജി ലൂക്കോസ് ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്.