കൊട്ടാരക്കര - കൊല്ലം യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസിലുണ്ടായ ദുരനുഭവം പങ്കുവച്ച യുവതിക്ക് നേരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ യുവതിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ആൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. ഡിജിപിക്ക് പരാതി നൽകുമെന്നും സംഘടന ശക്തമായി രംഗത്ത് വരുമെന്നും ഇയാൾ പറയുന്നു.
‘യുവതി നടത്തിയത് വൈറലാകാനുള്ള തന്ത്രമാണ്. ഇവരുടെ ഡീറ്റെയിൽസ് തരുന്നവർക്ക് മെൻസ് അസോസിയേഷൻ പതിനായിരം രൂപ നൽകും, വിഡിയോ വൈറലാകാൻ വേണ്ടിയാണ് ഈ പെൺകുട്ടി ഈ പരിപാടി കാണിച്ചത് ’വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നത്.
യുവതിയുടെ വിഡിയോ ഇതിനോടകം 5 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു40-50നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു വ്യക്തി ബസിൽ മറ്റ് സീറ്റുകൾ ഉണ്ടായിട്ടും തൻ്റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തിൽ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നുമാണ് യുവതി പറയുന്നത്.