sg-viral

TOPICS COVERED

ഗായകൻ വിജയ് മാധവിന്റെയും അവതാരകയും നടിയുമായ ദേവിക നമ്പ്യാരുടെയും ഇളയമകൾ ഓം ബേബിയെ ലാളിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. കുഞ്ഞിനെ കയ്യിലെടുത്തു മുത്തം കൊടുത്തും നെറ്റിത്തടത്തിലേക്കു വീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കിയും കാണാം. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച്, കുട്ടിത്തം കാണിച്ച് കാഴ്ചക്കാരുടെ മുഴുവൻ സ്നേഹം പിടിച്ചു പറ്റുന്നുണ്ട് കുഞ്ഞ് ഓം ബേബി.

വിജയ് മാധവ് ആണ് സുരേഷ് ഗോപിക്ക് ഒപ്പമുള്ള മകളുടെ മനോഹരമായ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എസ് ജി + ഓം ബേബി = ക്യൂട്ട്നെസ് ഓവർലോഡ് എന്ന ക്യാപ്ഷനാണ് വിജയ് വിഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഗായകൻ വിജയ് മാധവിനും ദേവിക നമ്പ്യാർക്കും രണ്ട് മക്കളാണ്. മൂത്ത മകന് ആത്മജ എന്നും മകൾക്കു ഓം പരമാത്മ എന്നുമാണ് പേരിട്ടിരിക്കുന്നത്.

ENGLISH SUMMARY:

Suresh Gopi and Om Baby's interaction has gone viral on social media. The heartwarming moment shows the actor bonding with the child, capturing the hearts of viewers.